ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗൾ പറഞ്ഞു. നാളെ രാവിലെ എട്ട് മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും.
ജില്ലാ കലക്ടർമാരുമായി അവലോകന യോഗം ചേർന്നു ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയിൽ പ്രശ്നമുണ്ടെന്നു കരുതുന്നില്ല. ഇവിഎം വോട്ടുകൾ സുതാര്യമാണെന്നും സഞ്ജയ് കൗൾ പറഞ്ഞു.
പോസ്റ്റൽ വോട്ടുകൾ എണ്ണാൻ ഉദ്യോഗസ്ഥർക്ക് മൂന്ന് തവണ പരീശിലനം നൽകിയിട്ടുണ്ട്. സാധാരണ നിലയിൽ പോസ്റ്റൽ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയൽ ടൈം ഡാറ്റ മീഡിയ റൂമുകൾ വഴി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.