തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പ് ആണ് വിഴിഞ്ഞത്തെത്തിയത്. ഏഴേകാലോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.(First mothership in vizhinjam port arrived)
നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് ഇന്ന് നടന്നത്. സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണ്ടാണ്ടോ കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്.
Read Also: ഈ ഹിജാബിട്ട സുന്ദരി ഒറിജിനലിനെ വെല്ലും ! ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടി കെന്‍സ ലെയ്‌ലി
Read Also: കുട്ടികളിലെ വൃക്കരോഗം; മാതാപിതാക്കൾ ഈ 6 ലക്ഷണങ്ങൾ തുടക്കത്തിലേ സൂക്ഷിക്കുക !