അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം

 

രിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ ഫുട്ബോള്‍ താരം മനീഷ കല്യാണ്‍. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് സൈപ്രസ് ക്ലബ്ബായ അപ്പോളോണ്‍ ലേഡീസ് എഫ്സിയുടെ താരമായ മനീഷ സ്വന്തമാക്കിയത്. വനിതാ ലീഗിന്റെ യോഗ്യതാ ഘട്ടത്തിലെ റൗണ്ട് ഒന്നില്‍ അപ്പോളോണ്‍ ക്ലബ്ബ് ലുബോട്ടനെ നേരിട്ട മത്സരത്തില്‍ മികച്ച പ്രകടനമാണ് പഞ്ചാബ് സ്വദേശിനിയായ മനീഷ പുറത്തെടുത്തത്.

മത്സരത്തില്‍ ലുബോട്ടനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് അപ്പോളോണ്‍ പരാജയപ്പെടുത്തിയത്. സൈപ്രസ് ക്ലബ്ബിന് വേണ്ടി മൂന്ന് അസിസ്റ്റുകള്‍ നല്‍കിയാണ് മനീഷ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇടവേളയ്ക്ക് പിരിയുമ്പോള്‍ അപ്പോളോണ്‍ അഞ്ച് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് മനീഷ കല്യാണ്‍ കളത്തിലിറങ്ങിയത്.

46-ാം മിനിറ്റില്‍ പകരക്കാരിയായി കളത്തിലിറങ്ങിയ മനീഷ ഇടതു വിംഗില്‍ നിരന്തരം എതിരാളികള്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഇറങ്ങിയശേഷം പത്തുമിനിറ്റിനുള്ളില്‍ തന്നെ താരം നല്‍കിയ ക്രോസില്‍ നിന്നും ജോന ഡാന്റസ് അപ്പോളോണിന്റെ ആറാം ഗോള്‍ നേടി. 79-ാം മിനിറ്റില്‍ മനീഷയുടെ ക്രോസില്‍ സിഡ്നി നാസെല്ലോ ലക്ഷ്യം കണ്ടു. 90-ാം മിനിറ്റില്‍ ബൈലൈനിനടുത്ത് നിന്ന് ലഭിച്ച പന്ത് നീണ്ട പാസിലൂടെ എലെനി ജിയാനോയ്ക്ക് നല്‍കുകയും ഒമ്പതാം ഗോള്‍ നേടുകയും ചെയ്തു. ഈ വിജയത്തോടെ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗിന്റെ അവസാന യോഗ്യതാ റൗണ്ടിലേക്ക് അപ്പോളോണ്‍ എഫ്സി യോഗ്യത നേടുകയും ചെയ്തു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും മനീഷയുടെ പേരിലായിരുന്നു. 2021-22 ലെ എഐഎഫ്എഫ് വനിതാ ഫുട്‌ബോളറായി മനീഷ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മനീഷ കല്യാണിന് പുറമെ ബാലാ ദേവി, അദിതി ചൗഹാന്‍, ആശാലതാ ദേവി എന്നിവര്‍ ഇതിനകം തന്നെ ഇന്ത്യയ്ക്ക് പുറത്ത് കളിച്ചവരാണ്. ഇന്ത്യന്‍ വനിതാ ലീഗില്‍ (ഐഡബ്ല്യുഎല്‍) ഗോകുലം കേരളയ്ക്കായി മൂന്ന് സീസണുകളില്‍ കളിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ടീമിലും മനീഷ ഇടം നേടിയിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

Other news

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസിക പ്രശ്ന‌ങ്ങളില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന...

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; സംഭവം കർണാടകയിൽ

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ...

പുലിഭീതി വിട്ടുമാറാതെ ചതിരൂർ ഗ്രാമം

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി വേഗത്തിൽ തന്നെ പൂ​ർ​ത്തി​യാ​യി...

Related Articles

Popular Categories

spot_imgspot_img