കൊച്ചി: നടൻ ടോവിനോ തോമസിന്റെ പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു. സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയാണ് റിലീസ് തടഞ്ഞത്. യുജിഎം പ്രൊഡക്‌ഷൻസിനെതിരെ എറണാകുളം സ്വദേശി ഡോ വിനീത് ആണ് പരാതി നൽകിയത്.(Financial Fraud Complaint; Court blocks the release of Tovino film)
തന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്ന് വിനീത് ആരോപിക്കുന്നു. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതിയിൽ പറയുന്നു. ടൊവീനോ ട്രിപ്പിള്‍ റോളിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. 60 കോടി മുതൽ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ജിതിന്‍ ലാലാണ് സംവിധാനം ചെയ്യുന്നത്.
യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.