web analytics

കല്യാണവീട്ടിലെ ബിരിയാണി വില്ലനായി: കോഴിക്കോട് പൊരിഞ്ഞ തല്ല്…! വീടുൾപ്പെടെ അടിച്ചു തകർത്തു

കോഴിക്കോട് കല്ല്യാണ വീട്ടില്‍ നിന്ന് ബിരിയാണി പൊതിഞ്ഞെടുത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് വടകര പതിയാരക്കരയിലാണ് സംഭവം.

ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാതിരുന്ന അജിത്തിനെതിരേ റിനാസ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പതിയാരക്കര സ്വദേശി നെയ്ത്തുവീട്ടില്‍ പിടി അജിത്തി(45)ന്റെ പരാതിയില്‍ റിനാസ് കുളങ്ങര എന്നയാള്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. കല്ല്യാണവീട്ടില്‍ വച്ച് ബിരിയാണി പൊതിഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അജിത്ത് താമസിക്കുന്ന കോലാച്ചേരി താഴെക്കുനി അഷ്‌റഫിന്റെ വീട്ടിലെത്തി റിനാസ് അക്രമം നടത്തിയെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

കുടുംബസമേതം വിദേശത്ത് കഴിയുന്ന അഷ്‌റഫ് വീടിന്റെ സംരക്ഷണച്ചുമതല അജിത്തിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഈ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും അടിച്ചുതകര്‍ത്തു.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും...

അധ്യാപകന്റെ പ്രണയാഭ്യർത്ഥന; വിദ്യാർത്ഥിനിയുടെ മറുപടി ചെരിപ്പുകൊണ്ട്

അധ്യാപകന്റെ പ്രണയാഭ്യർത്ഥന; വിദ്യാർത്ഥിനിയുടെ മറുപടി ചെരിപ്പുകൊണ്ട് ബെംഗളൂരു: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ

“ഷുഗറിന് ഭാരം കുറച്ചതാണ്…”: ഇ.എ. രാജേന്ദ്രന്റെ അവസാന അഭിമുഖം വീണ്ടും വൈറൽ ഇ.എ....

നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?

നെല്ലാപ്പാറയിലെ 'മരണവളവ്'; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ? മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Related Articles

Popular Categories

spot_imgspot_img