കോളേജിൽ ഹിജാബോ ബുര്‍ഖയോ ധരിച്ച് വരാൻ പാടില്ലെന്ന കോളേജിന്റെ നിയമത്തിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി വിദ്യാർത്ഥിനികൾ. മൗലികാവകാശത്തെയും മത പരമായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് സര്‍ക്കുലര്‍ എന്ന് സൂചിപ്പിച്ചാണ് ഹര്‍ജി. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. മുംബൈ എന്‍ജി ആചാര്യ കോളജിനെതിരെ 9 വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്.
ഹിജാബോ ബുര്‍ഖയോ ധരിച്ച് വരുന്നവര്‍ വസ്ത്രം മാറ്റിയേ ക്ലാസിലേക്ക് പ്രവേശിക്കാവൂ എന്ന തീരുമാനം ഈ അധ്യയന വര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന മാനേജ്മെന്റിന്റെ തീരുമാനം വിദ്യാര്‍ഥികളെ അറിയിക്കുകയായിരുന്നു. മതപരമായ സൂചനകള്‍ ഉള്ള വസ്ത്രങ്ങള്‍ പാടില്ല എന്നായിരുന്നു കോളജ് അധികൃതരുടെ നിര്‍ദ്ദേശം. ഇതേത്തുടർന്നാണ് ഹർജ്ജി നൽകിയത്.