ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, സമിതിയില്‍ നിന്ന് പുറത്താക്കണം; വിമർശനവുമായി ആഷിഖ് അബു; അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും പൊട്ടിത്തെറി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ഭിന്നത. നേതൃത്വതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ ആഷിഖ് അബു രം​ഗത്തെത്തി. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിഖ് അബു ആരോപിച്ചു.(Fefka, not Unnikrishnan, should be expelled from the committee; Ashiq Abu)

ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു ഉണ്ണികൃഷ്ണനെ മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു. യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്. അത് ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും തൊഴിൽ നിഷേധിക്കുന്നയാളാണ് ഉണ്ണി കൃഷ്ണനെന്നും ആഷിഖ് അബു പറഞ്ഞു.

അമ്മ ഭരണസമിതിയുടെ രാജിയിൽ പ്രതികരിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും, ഇതിന് കോര്‍ കമ്മിറ്റിക്ക് ചുമതല നൽകുമെന്നും ഫെഫ്ക അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

Related Articles

Popular Categories

spot_imgspot_img