ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ തീവ്രമഴയ്ക്ക് മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്ടിലെ നാല് ജില്ലകളിലും കാരയ്ക്കലിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. ചെന്നൈ ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. Fangel cyclone likely to intensify today
ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മുൻകരുതലായി, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയെ തുടര്‍ന്ന് ഒന്‍പത് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇന്ന് രാത്രി ഫെംഗല്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കടലൂര്‍, മയിലാട്തുറെ, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്, ഉയർന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലൂര്‍, മയിലാട്തുറെ എന്നിവിടങ്ങളിലേക്ക് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ അയച്ചിട്ടുണ്ട്. ഈ മാസം 30 വരെ തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.