കഴിഞ്ഞ ദിവസമാണ് പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ പൂനം പാണ്ഡ മരണപെട്ടു എന്ന വാർത്ത പുറത്തു വരുന്നത് . ഇതോടെ സ്വന്തം മരണ വാർത്ത വ്യാജമായി സൃഷ്ടിച്ച ബോളിവുഡ് നടിക്കെതിരെയുള്ള രോക്ഷം സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്. ക്യാൻസർ അവബോധനത്തിന് വേണ്ടിയാണ് നടി തന്റെ വ്യാജ മരണവാർത്ത സ്വയം നിർമിച്ചതെന്ന വിശദീകരണം കഴിഞ്ഞ ദിവസം പൂനം പാണ്ഡെ നൽകിയിരുന്നു.
ക്യാൻസർ പോലെയുള്ള രോഗങ്ങളുടെ പേരിൽ സെൽഫ്-പ്രൊമോഷനുകൾ ചെയ്യുന്നത് അനുവദിച്ച് നൽകാനാകില്ലയെന്നാണ് അഖിലേന്ത്യ സിനി വർക്കേഴ്സ് അസോയേഷൻ (AICWA) എക്സിൽ പ്രസ്തവാന പങ്കുവെച്ചുകൊണ്ട് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്നത് പ്രചരിപ്പിക്കുന്നത് അവബോധം സൃഷ്ടിക്കാനുള്ള മാർഗ്ഗമല്ലെന്ന് സത്യജീത് താംബെ ചൂണ്ടിക്കാട്ടി. അവബോധം സൃഷ്ടിക്കുന്നതിന് പകരം നടിയിലേക്ക് ശ്രദ്ധ തിരിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. അവബോധം വളർത്തുന്നതിനു പകരം, കാൻസറിനെ അതിജീവിച്ചവരെ അപമാനിക്കുകയാണ് നടി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ വാർത്ത നിർമിച്ച നടിക്കെതിരെ കേസെടുക്കണമെന്നും സിനിമ സംഘടന പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് സംഘടന മുംബൈയിലെ വിഖ്രോളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് കത്ത് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സെർവിക്കൽ കാൻസർ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് നടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് എത്തിയത്. എന്നാൽ ഇന്നലെ തന്റെ മരണവാർത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് വ്യക്തമാക്കി നടി ലൈവിലെത്തി.
Read Also : സിനിമയിലെ ആ പ്രണയ രംഗങ്ങൾ എനിക്കിഷ്ടമാണ്: സമൂഹ മാധ്യമങ്ങളിൽ തരംഗമായി മോഹൻലാലിന്റെ വാക്കുകൾ