web analytics

വേനൽക്കാലം എത്തുന്നതിന് മുമ്പേ കൊടും ചൂട്; കാരണം എൽനിനോ പ്രതിഭാസം; ഇത്തവണ രേഖപ്പെടുത്തിയത് 5 വർഷത്തെ ഏറ്റവും താഴ്ന്ന വേനൽ മഴ

 

തിരുവനന്തപുരം: വേനൽക്കാലം എത്തുന്നതിന് മുമ്പേ താപനില ഉയരുന്ന അവസ്ഥയ്ക്കാണ് കേരളം ഇത്തവണ സാക്ഷിയായത്. നിലവിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പതിവിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി​ഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ നാല് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയെക്കാൾ 4 °C വരെ ചൂട് ഉയരാമെന്ന സാഹചര്യമുള്ളതിനാൽ ഈ ജില്ലകളിൽ 3 ദിവസം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിൽ മാത്രമാണ് കേരളത്തിൽ നിലവിൽ കൊടും ചൂടിന് നേരിയ ശമനമുള്ളതെന്നാണ് വ്യക്തമാകുന്നത്.

എൽ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നി​ഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ കാരണം ഭൂമിയിലുണ്ടാക്കുക. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റർ മഴ മാത്രമേ പെയ്തിട്ടുള്ളൂ, ഇത് സാധാരണ 18.8 മില്ലിമീറ്ററിൽ താഴെയാണ്. അഞ്ച് വർഷം മുമ്പ്, ശരാശരി 20 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയെ ചൂടാക്കുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ ആഘാതമാണ് ഈ ചെറിയ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

“ഈ സീസണിൽ മഴ തുടർച്ചയായി കുറവായിരുന്നു, പരമ്പരാഗതമായി ഈർപ്പമുള്ള തെക്കൻ ജില്ലകളിൽ പോലും കാര്യമായ കമ്മി അനുഭവപ്പെടുന്നു,” കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ സാധാരണയായി മാർച്ചിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ അവ ഗണ്യമായി കുറഞ്ഞു.

ഉദാഹരണത്തിന്, സാധാരണയായി 63 മില്ലിമീറ്റർ മഴ പെയ്യുന്ന പത്തനംതിട്ടയിൽ ഇതുവരെ 8.9 മില്ലിമീറ്റർ മാത്രമേ ലഭിച്ചിട്ടുള്ളൂ, എറണാകുളത്ത് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന 40 മില്ലിമീറ്ററിനെ അപേക്ഷിച്ച് 6.4 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. എൽ നിനോ പ്രതിഭാസം (പസിഫിക് സമുദ്രത്തിൽ നിന്നുള്ള ഉഷ്ണജലപ്രവാഹം) നിലനിൽക്കുന്ന സാഹചര്യത്തിൽ കടലിന്റെ ഉപരിതലത്തിലെ ചൂട് ഉയർന്നിരിക്കുന്നതിനാലാണ് കരയിലും ചൂട് കൂടുന്നത്. അടുത്ത വർഷത്തോടെ എൽ നിനോ പ്രതിഭാസത്തിൽ കുറവു വരുമെന്നും ക്രമേണ സാധാരണ നിലയിലേക്കു മാറുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ 19 മുതൽ 21 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ് ഇപ്രകാരം
2024 മാർച്ച് 19 മുതൽ 21 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 19 മുതൽ 21 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി; ആക്രമണം ഫോർക്ക് ഉപയോഗിച്ച്‌

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി ബോസ്റ്റൺ ∙ ഷിക്കാഗോയിൽ നിന്ന്...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക് ചെലവ് ചുരുക്കൽ നടപടികളുടെ...

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി കൊച്ചി : ലുലു...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക് സ്ട്രീറ്റ് കേസിലെ പ്രതിക്കെതിരെ കേസ്

കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക്...

Related Articles

Popular Categories

spot_imgspot_img