നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും വായിക്കണമെങ്കിൽ ഭൂതകണ്ണാടി വെക്കണമല്ലോ എന്ന് കോടതി; ഒടുവിൽ ലെൻസ് വച്ച് വായിച്ചെടുത്തു; ഡിറ്റിഡിസി കൊറിയർ കമ്പനി നഷ്ടപരിഹാരം നൽകണം

ഉപഭോക്താക്കൾക്ക് വായിക്കാൻ കഴിയുന്ന വലുപ്പത്തിൽ വ്യക്തമായി നിബന്ധനകൾ അച്ചടിക്കണമെന്ന് കൊറിയർ കമ്പനിക്ക്‌ കോടതി നിർദ്ദേശം. Ernakulam District Consumer Disputes Redressal Court issued this warning to courier company DTDC

പ്രമുഖ കൊറിയർ കമ്പനിയായ ഡിടിഡിസിക്കാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഈ മുന്നറിയിപ്പ്.

 
അവ്യക്തവും വായിക്കാൻ കഴിയാത്തതുമായ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും എഴുതിവച്ചാൽ നിലനിൽക്കില്ലെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി പറഞ്ഞു.

 എറണാകുളം കലൂർ സ്വദേശി അനിൽകുമാർ ടി.എസ്.മേനോൻ ഡിടിഡിസി കൊറിയർ ഏജൻസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ സുപ്രധാന ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണം.  

ആർക്കും വായിക്കാൻ കഴിയാത്ത വലിപ്പത്തിൽ അച്ചടിച്ചിട്ടുള്ള നിബന്ധനകൾ ഉപഭോക്താവിന്റെ അറിയാനുള്ള അവകാശത്തെ നിഷേധിക്കലാണ്. പരാതിക്കാരൻ ഹാജരാക്കിയ ബില്ലിലെ ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ വായിക്കാൻ കഴിയുമോയെന്ന് ഡിബി ബിനു അധ്യക്ഷനായ ബഞ്ച് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ആരാഞ്ഞു. ഒടുവിൽ ലെൻസ് ഉപയോഗിച്ച് വായിച്ചാണ് കോടതി തീരുമാനത്തിൽ എത്തിയത്.

ഡിടിഡിസി വഴി അയച്ച സർട്ടിഫിക്കറ്റ് ഉൾപ്പെടുന്ന സുപ്രധാന രേഖകൾ പരാതിക്കാരൻ ആവശ്യപ്പെട്ട അഡ്രസിൽ എത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് കമ്പനിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

തപാൽ ഉരുപ്പടി നഷ്ടപ്പെട്ടാൽ 100 രൂപ വരെ മാത്രമേ നഷ്ടപരിഹാരം നൽകാൻ കൊറിയർ കമ്പനിക്ക് ബാധ്യതയുള്ളു എന്ന് ഡിടിഡിസി കോടതി മുമ്പാകെ ബോധിപ്പിച്ചു.

ഇതാണ് വായിക്കാൻ കഴിയാത്തത്ര ചെറിയ അക്ഷരത്തിൽ അച്ചടിച്ചിട്ടുള്ളത്. ഇത് വീഴ്ചയാണെന്നും അതിനാൽ അത്തരം വ്യവസ്ഥകൾ ഉപഭോക്താവിന് ബാധകമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

Other news

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ; ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ നൽകാതെ സർക്കാർ

തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള...

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

Related Articles

Popular Categories

spot_imgspot_img