കേരളത്തിൽ ട്രെൻഡായി കല്ലറ സ്‌കാനർ
മരിച്ചവരുടെ ഓർമ്മകൾ ഓർമ്മകൾ മായാതെ അവർ ഉറങ്ങുന്ന കല്ലറകളിൽ ക്യുആര്‍ കോഡിലാക്കി ആലേഖനം ചെയ്യുന്ന രീതി കേരളത്തിലും വ്യാപകമാകുന്നു.
കേരളത്തിലെ പള്ളി സെമിത്തേരികളിൽ ക്യുആർ കോഡ് ആലേഖനം ചെയ്ത ശവക്കല്ലറകൾ കൗതുകമുണർത്തുന്ന കാഴ്ച്ചയായി കൊണ്ടിരിക്കുകയാണ്.
പ്രിയപ്പെട്ടവർക്കുള്ള അവസാന സമ്മാനം എന്ന നിലയിൽ അവരുടെ ഓർമ്മകളെ ശവക്കല്ലറകളിൽ കൊത്തിവക്കുന്നതാണ് രീതി.
ക്യുആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ പ്രിയപ്പെട്ടവരുടെ മരിക്കാത്ത ഓർമ്മകളാണ് നമുക്ക് മുന്നിലെത്തുക. മരണപ്പെട്ട ആളെ കുറിച്ചുള്ള ഓർമ്മകൾ ആ പേജിൽ കുറിക്കുകയോ അവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയോ ആകാം.
ഫ്രെയിം ചെയ്ത ചിത്രങ്ങളിലും കല്ലറകളിലും ഇത്തരം ക്യുആർ കോഡുകൾ ആലേഖനം ചെയ്തിരിക്കുന്ന കാഴ്ച്ചകൾ പഴമക്കാർ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്.
പരേതരായവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും ക്യുആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന പേജിൽ ലഭിക്കും.
സേവനം നൽകുന്ന കമ്പനി തന്നെ കല്ലറയുടെയും വെബ്‌പേജിന്റെയും നിശ്ചിത വർഷത്തേക്കുള്ള മെയിന്റനൻസുകൾ ചെയ്തു നൽകും.
യുവാക്കൾ ആരംഭിച്ച സ്റ്റാർട്ടപ്പ് സംവിധാനങ്ങളാണ് ഈ ആശയത്തെ കേരളത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ആശയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Summary:
In Kerala, a new trend is emerging where memories of the deceased are being digitally preserved through QR codes engraved on tombstones. These QR-coded graves are becoming a curious sight in church cemeteries across the state.