ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സിന്റെ അഭിമാനമായ സ്റ്റാർഷിപ് ബഹിരാകാശ പേടകം എട്ടാമത്തെ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. പറന്നുയർന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
പൊട്ടിത്തെറിയെ തുടർന്ന് ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ എഫ്എഎ വ്യോമ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്.
ജനുവരിയിൽ ഉണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വീണ്ടും ഈ പരീക്ഷണത്തിന് അനുമതി നൽകിയത്.
ഈ വർഷത്തിൽ ഇത് രണ്ടാമത്തെ പരാജയമാണ്. ബഹാമാസിനു മുകളിൽ തീമഴ പോലെ അവശിഷ്ടങ്ങൾ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.