മൂന്നാര്‍ കുറ്റിയാര്‍വാലി മേഖലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുകൊമ്പൻ പടയപ്പയെത്തി.കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി. വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തിയെങ്കിലും തൊഴിലാളികള്‍ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയില്‍ നിലയുറപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ പടയപ്പ പതിവായി തന്നെ ജനവാസമേഖലകളിലും റോഡിലുമൊക്കെയിറങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍. ആര്‍. ടി. സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തി. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും ആന ജനവാസമേഖലയില്‍ എത്തിയിട്ടുള്ളത്. മഴക്കാലമാരംഭിച്ച് വനത്തില്‍ തീറ്റയുടെ ലഭ്യത വര്‍ധിക്കുന്നതോടെ ആന പൂര്‍ണ്ണമായി വനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Read also: മഴയും കാലാവസ്ഥാ വ്യതിയാനവും; യു.എ.ഇ.യിൽ ഉദരരോഗങ്ങൾ വർധിക്കുന്നു