തിരഞ്ഞെടുപ്പ് ; കേരള – തമിഴ്നാട് അതിര്‍ത്തി ജില്ലകളിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

ചിത്രം : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി, തേനി ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തേക്കടി ബാംബൂ ഗ്രോവില്‍ ചേരുന്നു.

 

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ന് മുന്നോടിയായി ഇടുക്കി, തേനി ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തേക്കടി ബാംബൂ ഗ്രോവില്‍ ചേര്‍ന്നു. ഇരട്ട വോട്ടിങ്, മദ്യം, പണം എന്നിവയുടെ കൈമാറ്റം തുടങ്ങിയ നിയമലംഘനങ്ങള്‍ തടയുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ഏകോപനത്തിനായി പ്രത്യേക നോഡല്‍ ഓഫീസറെയും നിയോഗിക്കും. മുന്‍ തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് ,എക്സൈസ്, നികുതി വകുപ്പുകളുടെ സംയുക്ത പരിശോധന അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശനമാക്കും. വാഹന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. പ്രധാന ചെക്ക്പോസ്റ്റുകള്‍ക്ക് പുറമെ ഊടു വഴികളിലൂടെയുള്ള കൈമാറ്റങ്ങള്‍ തടയുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കും. നിലവിലുള്ള സി സി ടി വി കാമറകള്‍ക്ക് പുറമെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 360 ഡിഗ്രി റൊട്ടേഷനില്‍ പ്രവൃത്തിക്കാന്‍ കഴിയുന്ന കാമറകള്‍ ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും വിന്യസിക്കും. ലയങ്ങളിലെയും മറ്റ് ഫാക്ടറികളിലെയും തൊഴിലാളികള്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് പരമാവധി സൗകര്യം ഒരുക്കും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സഹായിക്കുമെന്ന് യോഗം വിലയിരുത്തി. ഇതോടൊപ്പം സംയുക്ത പരിശോധനകളും ശക്തമാക്കണം. വലിയ അളവില്‍ മദ്യ ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പരസ്പരം കൈമാറുകയും ശക്തമായ തുടര്‍ അന്വേഷണം ഉറപ്പാക്കുകയും വേണം. അതിര്‍ത്തി പ്രദേശങ്ങളിലെ ചെറിയ നടപ്പാതകളില്‍ പോലും ഷാഡോ പൊലീസ് അടക്കമുള്ളവയുടെ പരിശോധന ഉണ്ടാകണമെന്നും ലഭിക്കുന്ന വിവരങ്ങള്‍ പരസ്പരം കൈമാറി തിരഞ്ഞെടുപ്പ് പൂര്‍ണമായും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് സംയുക്തശ്രമം ഉണ്ടാകുമെന്നും യോഗം ഉറപ്പാക്കി .
യോഗത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , തേനി ജില്ലാ കളക്ടര്‍ ആര്‍ വി ഷജീവന , ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി .കെ . വിഷ്ണുപ്രദീപ് , തേനി ജില്ലാ പൊലീസ് മേധാവി ആര്‍ ശിവപ്രസാദ് , മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രമേഷ് ബിഷ്‌ണോയി, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍, ഇടുക്കി ആര്‍.റ്റി.ഒ, തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read Also: വൈദ്യുതി കമ്പിയിൽ തട്ടി വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; അഞ്ച് മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

“എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും “എന്ന രീതിയിൽ വാർത്തകൾ കാണുന്നു…ഇത് ശരിയല്ലെന്ന് സിയാൽ

"എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും "എന്ന രീതിയിൽ വാർത്തകൾ കാണുന്നു.ഇത്...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

Related Articles

Popular Categories

spot_imgspot_img