മരണം സ്ഥിരീകരിച്ച ശേഷം സംസ്കാരത്തിനായി കൊണ്ടുപോകുന്ന വഴിയിൽ വയോധികന് പുനർജ്ജന്മം. മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയിലെ കസബാ-ബാവാഡ സ്വദേശിയായ പാണ്ഡുരംഗ് ഉല്‍പേയ്ക്കാണ്( 65 ) ജീവന്‍ തിരിച്ചുകിട്ടിയത്. കാരണമായത് റോഡിലെ സ്പീഡ് ബ്രേക്കറുകള്‍. Elderly man reincarnated while being taken for burial after death is confirmed
സംഭവം ഇങ്ങനെ:
കഴിഞ്ഞ ഡിസംബർ 16നായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടർന്നാണ് പാണ്ഡുരംഗ് ഉല്‍പേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഉല്‍പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് ഉല്‍പേയുടെ വീട്ടില്‍ എത്തിച്ചേര്‍ന്ന അയല്‍വാസികളും ബന്ധുക്കളും ശവ സംസ്കാരത്തിനായി ഒരുങ്ങി.
പക്ഷെ വീട്ടിലേക്ക് വരുന്ന വഴിയാണ് അത് സംഭവിച്ചത്. ആംബുലന്‍സ് റോഡിലെ സ്പീഡ് ബ്രേക്കറുകള്‍ കയറി ഇറങ്ങുന്നതിനിടെയാണ് ബന്ധുക്കള്‍ ഉല്‍പെയുടെ വിരലുകള്‍ ചലിക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ഇയാളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ മരണം സ്ഥിരീകരിച്ച ആശുപത്രി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. രണ്ടാഴ്ചയോളം ഇവിടെ ചികിത്സയിലിരുന്ന ഉല്‍പേ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി ഉല്‍പേ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് നടന്നാണ് പുറത്തിറങ്ങിയത്.
ബസ് യാത്രയ്ക്കിടെ മൂട്ട കടിയേറ്റു: യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി