റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന്റെ കാഴ്ച നഷ്ടമായി. സ്കൂളിൽ നിന്ന് നൽകിയ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായത്. അപകടത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. Eight-year-old seriously injured after battery given to him by school explodes
സ്വകാര്യ ഭാഗത്തും കൈകൾക്കും പൊള്ളലുണ്ട്. ഉടനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. മറ്റ് പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കാനായെന്നും കണ്ണിന് സംഭവിച്ച പരിക്ക് ഗുരുതരമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.