കുവൈറ്റിൽ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്നാണ് വിവരം. (3 Indians, 4 Egyptians Detained in Connection with Massive Kuwait Fire That Killed 50 People)
രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിലെടുക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. ഗാര്‍ഡിന്റെ മുറിയിലെ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം കുവൈത്ത് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു.
തുക അതത് എംബസികള്‍വഴിയാകും വിതരണം ചെയ്യുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സംഭവദിവസം തന്നെ ഉത്തരവിട്ടിരുന്നു. തെക്കന്‍ കുവൈത്തിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.
Read More: സംസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നു
Read More: കിമ്മിന് കൈകൊടുത്ത് പുടിൻ; നീക്കങ്ങൾ ഉറ്റുനോക്കി ലോകരാജ്യങ്ങൾ