web analytics

ശശി തരൂരിന് രണ്ടു ഡോക്ടറേറ്റ്, കെ.കെ ശൈലജ ബിഎഡ്, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, എളമരം കരീം പ്രീഡിഗ്രി; ലോക്സഭാ ഇലക്ഷൻ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകൾ ഇങ്ങനെ:

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം കടുത്ത പ്രചാരണത്തിലാണ്. സ്ഥാനാർത്ഥികളുടെ പ്രായവും ആസ്തിയും എന്നുവേണ്ട സകല ചരിത്രവും സോഷ്യൽ മീഡിയ പുറത്തു കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്ഥാനാർത്ഥികൾ എങ്ങിനെയാണ് എന്ന കാര്യം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ ഗോഗ്യതകൾ അറിയുന്നത് കൗതുകകരമാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്.
അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും തരൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

തരൂരിന്റെ എതിരാളിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസില്‍ നിന്നും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ടെക്‌നോളജിയില്‍ നിന്നും കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. കൂടാതെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസയോഗ്യത ഇങ്ങനെ;

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ബിഎസ് സി, നിയമ ബിരുദധാരി.

മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് എൽ എല്‍ബി ബിരുദധാരി.

ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ത്ഥി എഎം ആരിഫും എല്‍എല്‍ബി ബിരുദധാരി.

എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാല്‍ എംഎസ് സി ബിരുദധാരി

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍ എംബിഎ ബിരുദധാരി

പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി എംഎ, എംഫില്‍

കോട്ടയത്തെ കെ ഫ്രാന്‍സിസ് ജോര്‍ജ് ബിഎ, എല്‍എല്‍ബി

തൃശൂരിലെ കെ മുരളീധരന്‍ ബിഎ

സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്

വടകരയിലെ കെ.കെ ശൈലജ ബിഎസ് സി, ബിഎഡ്

അടൂര്‍ പ്രകാശ് എല്‍എല്‍ബി

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംഎ ഹിസ്റ്ററി

സിപിഎം നേതാവ് എംവി ജയരാജന്‍ എല്‍എല്‍ബി

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബി എ ഇക്കണോമിക്‌സ്

എളമരം കരീം പ്രീഡിഗ്രി

Read also: രാജസ്ഥാൻ റോയൽസിന്റെ ഓരോ സിക്സും ആറു വീടുകൾ വീതം പ്രകാശിപ്പിക്കും !

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ്

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ് ശരീരപരിപാലനത്തിനായി...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത് ഇഡി

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത്...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

Related Articles

Popular Categories

spot_imgspot_img