ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം ഉണ്ടായതായി വിവരം. ഭൂകമ്പ മാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 09:12ഓടെയാണ് ഉണ്ടായത്. നാഷണൽ സെന്‍റര്‍ ഫോർ സീസ്‌മോളജി (എൻസിഎസ്) ആണ് ഭൂചലന വിവരം പുറത്തുവിട്ടത്. എന്നാൽ ഭൂചലനത്തിന്‍റെ ആഘാതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.(Earthquake in bay of bengal)
ഇന്ന് പുലർച്ചെ നാഗാലാൻഡിലെ നോക്‌ലക് പട്ടണത്തിലും ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. ഭൂകമ്പമാപിനിയില്‍ 3 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്‍സിഎസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, പുലർച്ചെ 3:36 ഓടെ 10 കിലോമീറ്റർ ആഴത്തിൽ നോക്‌ലക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ല. മറ്റ് നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും വന്നിട്ടില്ല.