പാലക്കാട്: ചെർപ്പുളശ്ശേരിയിൽ ‘ഇ-ബുള്‍ ജെറ്റ്’ യൂട്യൂബര്‍മാര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ച് അപകടം. ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നിലായിരുന്നു അപകടം ഉണ്ടായത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.(e bull jet youtubers car collides with another car)
അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. നിസ്സാര പരിക്കുള്ളവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായവരാണ്. ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വലിയ വിവാദമായിരുന്നു.
Read Also: സൈനിക അഭ്യാസത്തിനിടെ ടാങ്ക് അപകടത്തിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു