ബാർബഡോസ്: കനത്ത മഴ മൂലം ഇന്ത്യൻ ടീമിന്റെ മടക്കയാത്ര നീട്ടി. ഇന്നലെ ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു തീരുമാനം.Due to heavy rain, the return journey of the Indian team was extended
കാലാവസ്ഥ മെച്ചപ്പെട്ടാൽ ഇനി ചാർട്ടേർഡ് വിമാനത്തിൽ ഇന്നോ ചൊവ്വാഴ്ച്ചയോ ആയിരിക്കും ടീം മടങ്ങുക. ബാർബഡോസിൽ കാറ്റഗറി 4 ബെറിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അതേസമയം. ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു.
ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.