web analytics

ലണ്ടനിൽ മയക്കുമരുന്ന് ലഹരിയിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചുകയറ്റി യുവാവ് ! യുവതിക്ക് ദാരുണാന്ത്യം

ലണ്ടനിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചു കയറി അപകടം. സെൻട്രൽ ലണ്ടനിൽ കിംഗ്സ് കോളേജ് പരിസരത്താണ് സംഭവം നടന്നത്. സംഭവത്തിൽ കാൽനടയാത്രക്കാരിയായ ഒരു യുവതി മരിച്ചിട്ടുണ്ട്. അപകടത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റിയതായി റിപ്പോർട്ടുണ്ട്. രണ്ടുപേരും കാൽനട യാത്രികരാണെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാർത്ഥികളുടെ ഇടയിലേയ്ക്ക് കാർ ഓടിച്ചു കയറിയത് കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അപകടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അത്യാഹിത വിഭാഗം അടിയന്തര സേവനം നടത്തി.

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതായി സംശയിച്ച് 26 കാരനായ വാൻ ഡ്രൈവറെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. കാർ ജനക്കൂട്ടത്തിലേയ്ക്ക് ഇടിച്ചു കയറിയ സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ പോലീസിനെ വിളിക്കുകയോ @MetCC ref CAD 2771/18MARCH എന്ന നമ്പറിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ ഇടുക്കി: ഇടുക്കി അടിമാലിയിൽ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി പത്തനംതിട്ട: പത്തനംതിട്ട...

എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്

എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക്...

Related Articles

Popular Categories

spot_imgspot_img