ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഉൾപ്പെടെയുള്ള സംഘം കൊല്ലപ്പെട്ട അപകടത്തിൽ തകർന്ന ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പുറത്ത്. തകർന്ന ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ടു. അപകടത്തിൽ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും ഉൾപ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു.
ദുർഘടമായ മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ്. തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോണാണ് ഇവിടെ താപനില കൂടിയ മേഖല കണ്ടെത്തിയത്. ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാണിതെന്ന നിഗമനത്തിലെത്തിയിരുന്നു. തുടർന്ന് ഇവിടേക്ക് രക്ഷാപ്രവർത്തക സംഘം എത്തുകയായിരുന്നു. തവിൽ എന്ന പേരിലുള്ള മേഖലയാണിതെന്ന് അധികൃതർ പറഞ്ഞു. തബ്രീസ് നഗരത്തിന് 100 കിലോമീറ്റർ അകലെയാണിത്.
ഞായറാഴ്ച ഉച്ചയോടെയാണ് പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ കാണാതായത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ എന്നിവരും കൂടെയുണ്ടായിരുന്നു.
Read More: വിനോദയാത്രയ്ക്കിടെ അപകടം; മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു
Read More: കുട്ടികള്‍ക്ക് സുരക്ഷിത യാത്ര; സ്‌കൂൾ വാഹനങ്ങൾക്ക് നിദേശങ്ങളുമായി എംവിഡി, നിദേശങ്ങൾ ഇതൊക്കെ