web analytics

മദ്യപിച്ച് വാഹനമോടിക്കൽ; സംസ്ഥാനത്ത് 440 പേ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പോകും; നടപടികൾ കർശനമാക്കാൻ പോലീസ്

മദ്യപിച്ച് വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ നി​ർ​ദേ​ശി​ച്ചതനുസരിച്ച് കർശന പരിശോധനയാണ് കണ്ണൂർ നടക്കുന്നത്. (Driving licenses of 440 people who drove under the influence of alcohol will be suspended.)

വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ർ​ക്കെ​തി​രെ​യും മ​റ്റ് ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ജൂ​ൺ ആ​റു​വ​രെ സി​റ്റി പൊ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 440 പേ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി​യി​ലാ​യി. 440 പേ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നാ​യി ആ​ർ.​ടി.​ഒ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.രാ​ത്രി​യി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​ത്ത​ര​ക്കാ​ർ കൂ​ടു​ത​ലാ​യും പിടിയിലാവുന്ന​ത്.

ക​ല്യാ​ണ​വും പി​റ​ന്നാ​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും അ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഉ​ല്ല​സി​ച്ച് വ​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​വു​ന്ന​വ​രി​ൽ ഏ​റെ​യും. ജോ​ലി ക​ഴി​ഞ്ഞ് മ​ദ്യ​പി​ച്ച് വ​രു​ന്ന​വ​രു​മു​ണ്ട്. ക​ണ്ണൂ​ർ സ​ബ് ഡി​വി​ഷ​ൻ കീ​ഴി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ 144 കേ​സു​ക​ളും ത​ല​ശ്ശേ​രി​യി​ൽ 175 കേ​സു​ക​ളും, കൂ​ത്തു​പ​റ​മ്പി​ൽ 121 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു കൊച്ചി: സോഷ്യൽ...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക്

പരസ്യപ്രചാരണം നാളെ തീരുന്നു; കേരളം ഇനി പോളിങ് ബൂത്തിലേക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img