യു.കെ. മാഞ്ചസ്റ്ററിൽ വാഹനാപകടത്തിൽ പോലീസ് സർജന്റിന് പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവറെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് റുഷോൾമിലെ ഫ്രോഡ്ഷാം സ്ട്രീറ്റിൽ ഒരു കാർ ഒന്നിലധികം തവണ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. തുടർന്ന് കാർ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപെട്ടു. ഇതോടെ ആക്രമണം അപകടകരമായ ഡ്രൈവിങ്ങ് എന്നിവ ചുമത്തി 41 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആക്രമണത്തിൽ കാലിന് പരിക്കേറ്റ പോലീസ് സാർജന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ അതീവ ഗുരുതരാവസ്ഥയിലുള്ളതല്ലെന്ന് പോലീസ് വൃത്തങ്ങൾ പ്രതികരിച്ചു.
സംഭവത്തിന്റെ സിസിടിവി , ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവർ പോലീസിനെ സമീപിക്കണമെന്ന് പോലീസ് ജനങ്ങൾക്ക് നിർദേശം നൽകി.
