മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശീർവാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ഈ ചിത്രം ഇപ്പോൾ ഫ്രാഞ്ചൈസി ഹോളിവുഡിൽ റീമേക്ക് ചെയ്യുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. റീമേക്കിനായി ഗൾഫ് സ്ട്രീം പിക്ചേഴ്സ് ജോറ്റ് ഫിലിംസുമായി കരാറിലെത്തിയതായി പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ദൃശ്യം1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ കൊറിയൻ റീമേക്കിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിർമ്മാണ കമ്ബനി വ്യക്തമാക്കിയത്. ഹോളിവുഡിലും കൊറിയൻ ഭാഷയിലും പുറത്തിറക്കിയ ശേഷം പത്ത് രാജ്യങ്ങളില്‍ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
Read Also: പൂഞ്ഞാർ പള്ളിയിലെ വൈദികനെ സംഘം ചേർന്ന് വാഹനമിടിപ്പിച്ച സംഭവം: പ്രതിചേർക്കപ്പെട്ട എല്ലാവർക്കും ജാമ്യം