ജോർജ്കുട്ടിയുടേയും കുടുംബത്തിന്റേയും ടെൻഷൻ കാണാൻ റെഡി ആയിക്കോ; ‘ദൃശ്യം 3’ റിലീസ് തീയതി പുറത്തു വിട്ടു
മലയാളികൾക്ക് മാത്രമല്ല, തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 3’. മലയാള സിനിമയിൽ ഇത്രയധികം പ്രതീക്ഷയും കൗതുകവും സൃഷ്ടിച്ച മറ്റൊരു ഫ്രാഞ്ചൈസി വിരളമാണ്.
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ അതീവ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
ഏപ്രിൽ ആദ്യ വാരം ചിത്രം റിലീസിനെത്തുമെന്ന സൂചന ജീത്തു ജോസഫ് നേരത്തെ നൽകിയിരുന്നു. ഇപ്പോഴിതാ, ‘ദൃശ്യം 3’യുടെ ഔദ്യോഗിക റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ഒരു പ്രത്യേക വിഡിയോയ്‌ക്കൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മോഹൻലാൽ തന്നെ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
‘വർഷങ്ങൾ കടന്നുപോയി, ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന വാചകത്തോടെയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 2-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ‘ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്.
അതിന്റെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം’ എന്നായിരുന്നു അടുത്തിടെ ജീത്തു ജോസഫ് പ്രതികരിച്ചത്.
നാല് വർഷങ്ങൾക്ക് ശേഷം ജോർജ്കുട്ടി എന്ന കഥാപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ൽ പ്രധാനമായി അവതരിപ്പിക്കുന്നത്. അതേസമയം, ഈ ചിത്രത്തിന് മുമ്പായി ജീത്തു ജോസഫിന്റെ ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രം തിയറ്ററുകളിലെത്തും.
ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം ഡ്രാമ ജനുവരി 30-നാണ് റിലീസ് ചെയ്യുന്നത്.
English Summary
Drishyam 3, one of the most awaited films among South Indian audiences, has officially announced its release date. Directed by Jeethu Joseph and starring Mohanlal, the film will release worldwide on April 2. A teaser video with the tagline “Years have passed, but the past hasn’t” was shared on social media. The film explores changes in Georgekutty’s life after four years. Meanwhile, Jeethu Joseph’s crime drama Valathu Vashathe Kallan, starring Biju Menon and Joju George, will hit theatres on January 30.
drishyam-3-release-date-april-2-mohanlal-jeethu-joseph
Drishyam 3, Mohanlal, Jeethu Joseph, Malayalam Cinema, Movie Release, South Indian Films, Film News









