ഗുരുവായൂർ ദേവസ്വം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നു. ദേവസ്വം മന്ത്രി വിഎൻ വാസവൻ ജൂലെ 30-ന് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിടും. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിർമാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാകും കെട്ടിട നിർമ്മാണം.Dream project in Guruvayur; 56 crore by Ambani; A super specialty hospital will come up soon
2022 സെപ്റ്റംബറിൽ ഗുരുവായൂരിൽ ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനി ആശുപത്രി നിർമ്മാണത്തിന് തുക വാഗ്ദാനം ചെയ്തത്. ആശുപത്രി കെട്ടിട നിർമാണത്തിനാണ് റിലയൻസ് പണം നൽകുന്നത്. മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനുളള തുക ദേവസ്വം ചിലവഴിക്കും. ദേവസ്വത്തിന്റെ മേൽനോട്ടത്തിൽ തന്നെയാകും നടത്തിപ്പും.
നിലവിലുള്ള ദേവസ്വം മെഡിക്കൽ സെന്ററിന്റെ സമീപത്തായാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നത്. രണ്ടര ഏക്കറിലാണ് ആശുപത്രിയുടെ നിർമ്മാണം. ഒരു ലക്ഷം ചതുരശ്രയടിയിൽ നാലുനില കെട്ടിടമാണ് നിർമ്മിക്കുന്നത്. കാഞ്ഞങ്ങാട്ടുള്ള ദാമോദരൻ ആർക്കിടെക്റ്റ് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്.