web analytics

ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്;പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ.ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാൻ വരാത്തവിധത്തിലുള്ള നടപടികൾ കൈക്കൊള്ളും. പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്. വീട്ടിൽ സ്വിമ്മിങ് പൂൾ പണിയണം.

ടാറ്റ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ യുട്യൂബർ സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണ്. മുമ്പും ഇയാൾ ​ഗതാ​ഗത നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.

സഞ്ജു ടെക്കിയുടെ മുൻ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കിൽ കർശന നടപടിയെടുക്കും. മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

വീഡിയോ വൈറലാക്കാൻ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികൾ. കാർ പിടിച്ചെടുത്ത് രജിസ്‌ട്രേഷൻ റദ്ദാക്കുകയും മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തു.

 

Read Also:ഓപ്പണ്‍ എ.ഐയെയും ഗൂഗിളിനെയും മറികടന്നു; ഇന്ത്യയ്ക്ക് അഭിമാനമായി ജിവി

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img