മാസങ്ങൾക്ക് മുമ്പ് ആയിരം രൂപ പിന്നിട്ട കൊക്കോ പരിപ്പ് വില 200 ലേക്ക് കൂപ്പുകുത്തിയ ശേഷം വീണ്ടും ഉയരുന്നു. കിലോഗ്രാമിന് എഴുന്നൂറ് രൂപയാണ് ഉണക്ക കൊക്കോ പരിപ്പിന് ഇപ്പോൾ ജില്ലയിൽ ലഭിക്കുന്ന ശരാശരി വില. പച്ച കൊക്കോ പരിപ്പിന് 120 മുതൽ 140 രൂപ വരെയും ലഭിക്കുന്നു. കൊക്കോ പരിപ്പിന് ബുധനാഴ്ച കട്ടപ്പനയിൽ 650-700 ആണ് വില. Does the farmer benefit when cocoa prices rise?
രാജ്യാന്തര മാർക്കറ്റിൽ കൊക്കോ പരിപ്പിന്റെ ദൗർലഭ്യമാണ് വില വർധനവിന് കാരണം. അതേസമയം, വില ഉയർന്ന് നിൽക്കുമ്പോഴും വിളവ് പകുതിക്ക് താഴെ പോലും ലഭിക്കാത്തതിനാൽ കർഷകർക്ക് ഇതിന്റെ പ്രയോജനം കി്ട്ടുന്നില്ല. ചിങ്ങമാസത്തിലെ മഴയാണ് ഇത്തവണ കൊക്കോ ഉദ്പാദനത്തിൽ വില്ലനായി മാറിയത്.
ഓണ സമയത്തെ ശക്തമായ മഴയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും വ്യാപകമായി പൂക്കൾ കൊഴിഞ്ഞത് മൊത്തം ഉൽപാദനത്തിൽ കുറവ് ഉണ്ടാക്കി. തോട്ടങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നും ഉത്പാദനക്കുറവ് മുൻകൂട്ടി മനസ്സിലാക്കിയ ചോക്കലേറ്റ് വ്യവസായികൾ, പരമാവധി ചരക്ക് സ്വരൂപിച്ചിരുന്നതായാണ് വ്യാപാരികൾ പറയുന്നത്.
ഈ വർഷമാദ്യം 1000 രൂപക്ക് മുകളിൽ വില വന്നെങ്കിലും പിന്നീട് ഇരുന്നൂറ് രൂപയിലേക്ക് വന്നിരുന്നു. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ഫംഗസ് ബാധയും കുരങ്ങ്, അണ്ണാൻ, മരപ്പട്ടി ശല്യവുമാണ് കൃഷിക്ക് തിരിച്ചടി. മറ്റ് ക്യഷിയോടൊപ്പം ഇടവിളയായിട്ടാണ് ഹൈറേഞ്ചിൽ പൊതുവെ കൊക്കോ കൃഷി ചെയ്തിട്ടുള്ളത്.
തനിവിളയായും ചെയ്യാറുണ്ട്. മറ്റ് കൃഷികളെ അപേക്ഷിച്ച് ഉൽപാദന, പരിപാലന ചിലവുകൾ കുറവായതിനാൽ മറ്റു വിളകൾക്ക് വിലയിടിഞ്ഞപ്പോൾ നിരവധി കർഷകർ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.









