ഡോക്ടറുടെ കൈപ്പട വൈറൽ
ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പ്രയാസമാണെന്ന പരാതിയെ തുടര്‍ന്ന്
രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ എഴുതണമെന്ന്
കോടതി നേരത്തേയും നിര്‍ദ്ദേശിക്കുന്ന അവസ്ഥയുണ്ടായിരുന്നു.
എന്നാല്‍, ഇന്നും ചില ഡോക്ടമാരുടെ കുറിപ്പടികള്‍ കണ്ടാല്‍ അത്
രഹസ്യ സന്ദേശമാണോ എന്ന സംശയം കാഴ്ചക്കാരനുണ്ടാകും.
അത്തരമൊരു കുറിപ്പടിയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
പീപ്പിൾസ് സമാചാര്‍ എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വിചിത്രമായ ഈ മരുന്ന് കുറിപ്പടി പങ്കുവയക്കപ്പെട്ടത്.
ഇത് മാസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തതാണ്.
കുറിപ്പടി പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. ‘സത്നയുടെ ഡോക്ടർ സാബ് അത്തരമൊരു ലഘുലേഖ എഴുതി,
‘തോന്നുന്നത് പോലെ വായിച്ചോളൂ’ എന്ന ചൊല്ല് ഒരു ചൊല്ലായി മാറി, കുറിപ്പടി വൈറലാകുന്നത് കാണുക’.
മധ്യപ്രദേശിലെ സത്‌നയിലെ രോഗി കല്യാൺ സമിതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു
ഡോ. അമിത് സോണിയാണ് ഇത്തരത്തിൽ വിചിത്ര കുറിപ്പടി എഴുതിയത്.
റിപ്പോർട്ടുകൾ പ്രകാരം 46 കാരനായ അരവിന്ദ് കുമാർ സെൻ
ശരീരവേദനയും പനിയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു.
പിന്നീട്അരവിന്ദ് കുമാർ ഡോക്ടര്‍ എഴുതി നല്‍കിയ മരുന്ന് കുറിപ്പടിയുമായി നിരവധി ഫാർമസികള്‍ കയറി ഇറങ്ങിയെങ്കിലും
ആര്‍ക്കും കുറിപ്പടിയില്‍ എഴുതിയ മരുന്നുകള്‍ എന്താണെന്ന് മനസിലായില്ല.
കുറിപ്പടിയിലെ ‘ഡബ്യൂ’, ‘225’ എന്നീ രണ്ട് വാക്കുകള്‍ മാത്രമാണ് വ്യക്തമായി വായിക്കാന്‍ കഴിയുന്നവ.
മറ്റുള്ളവയെല്ലാം കൊച്ച് കുട്ടികള്‍ കുത്തി വരയ്ക്കുന്നത് പോലുള്ള കുത്തിവരകള്‍ മാത്രമായിരുന്നു.
2024 സെപ്തംബര്‍ 4 എന്ന തിയതി കുറിപ്പടിയില്‍ പ്രിന്‍റ് ചെയ്തിട്ടുണ്ട്.
കുറിപ്പടി വൈറലായതിന് പിന്നാലെ ‘ഇത്തരത്തില്‍ മരുന്ന് കുറിപ്പടികള്‍
എഴുതുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണ’മെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത്.
‘വിദേശ രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും കുറിപ്പടികൾ അച്ചടിക്കണം.
എന്തിനാണ് കൈകൊണ്ട് എഴുതുന്നത്? അത് ടൈപ്പ് ചെയ്‌ത് പ്രിന്‍റ് ചെയ്‌ത് രോഗിക്ക്
കൊടുത്താൽ മതി,’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
‘ഡോക്ടര്‍മാര്‍ ഇനി മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണം’; നിർദേശവുമായി ഉപഭോക്തൃ കോടതി
ഡോക്ടർമാർ രോഗികൾക്കായി എഴുതി നൽകുന്ന മരുന്ന് കുറിപ്പടി
സാധാരണക്കാർക്ക് വായിച്ചെടുക്കാൻ സാധിക്കാറില്ല.
എന്നാൽ, ഇനി മുതൽ ഇത്തരത്തിലുള്ള കുറിപ്പടി വേണ്ടെന്നാണ് ഉപഭോക്തൃ കോടതിയുടെ നിർദേശം.
കൊച്ചി പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കോടതി സുപ്രധാന നിർദേശം നൽകിയത്.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ്
പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിര്‍ദേശം വച്ചത്.
ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ രോഗികൾക്ക് ഉൾപ്പെടെ എല്ലാവർക്കും വായിച്ചെടുക്കാൻ
കഴിയുന്ന വിധത്തിൽ ആകണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക
പരിഹാര കോടതി നിർദേശിക്കുകയായിരുന്നു.
ഡി ബി ബിനു അധ്യക്ഷനായ ബെഞ്ചാണ് പരാതി പരിഗണിച്ചത്.
ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന്
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍
എഴുതണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഒരു വ്യക്തിക്ക് ഭരണഘടനാ നൽകുന്ന അവകാശവുമായി ബന്ധപ്പെട്ട്
കിടക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും കോടതി വ്യക്തമാക്കി. കൂടാതെ മെഡിക്കല്‍
രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണം. ഇതിനുള്ള ഉത്തരവാദിത്തം ആശുപത്രികൾക്കുണ്ട്
English Summary :
Doctors must now write prescriptions in a legible manner, according to a directive issued by the Consumer Court.