ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കി ഡോക്ടർ; പിണറായിക്കാരന് പണി നൽകി എം.വി.ഡി

കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ. പിണറായി സ്വദേശിയായ ഡോ. രാഹുൽ രാജിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ആംബുലൻസിന് മാർഗ തടസ്സം സൃഷ്ടിച്ചെന്ന ഡ്രൈവർ ശരത്ത് നെല്ലൂന്നിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. കാറുടമക്ക് തലശ്ശേരി ​ജോ.ആർ.ടി.ഒ 5000രൂപ പിഴയുമിട്ടു.

എന്നാൽ ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചിരുന്നു. ആംബുലൻസിന്റെ ശബ്ദം​ കേട്ടില്ലെന്നും മനപ്പൂർവം ഒന്നും ചെയ്തിട്ടില്ലെന്നും ഡോക്ടർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കളറോഡിലെ ടി.പി. ഹൗസിൽ റുഖിയയെ (70) തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു.

എരഞ്ഞോളി നായനാർ റോഡിൽ വെച്ചാണ് കാർ ആംബുലൻസിനു മുന്നിൽ വഴിമുടക്കിയായത്. പല തവണ സൈറൺ മുഴക്കിയിട്ടും കാർ സൈഡ് നൽകിയില്ലെന്നാണ് ഡ്രൈവറുടെ പരാതി. ആംബുലൻസിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ ഈ ദൃശ്യങ്ങൾ പതിയുകയും ചെയ്തു.

അമ്മ പെയിൻ പാലിയേറ്റിവ് ആംബുലൻസ് ഡ്രൈവറായ ശരത് സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ജോ. ആർ.ടി.ഒക്കും കതിരൂർ പൊലീസിലുമാണ് പരാതി നൽകിയത്. അരകിലോമീറ്ററിലേറെ കാർ വഴിമുടക്കിയെന്നാണ് പരാതിയിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img