സര്‍ക്കാര്‍ വിമര്‍ശന പ്രസംഗത്തിന് കൈയടിച്ചതിന് താക്കീത്; രണ്ട് വര്‍ഷത്തിന് ശേഷം മലപ്പുറം ഡിഎംഒക്കെതിരെ നടപടി
തിരുവനന്തപുരം: സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രസംഗത്തിന് കയ്യടിച്ചതിന് മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് താക്കീത്.
രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ മലപ്പുറം ഹോമിയോ ഡിഎംഒ(DMO) ആയ ഡോക്ടര്‍ ഹന്ന യാസ്മിനെതിരെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്
2023 ജൂണില്‍ മലപ്പുറം കളക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗത്തിലാണ് സംഭവം നടന്നത്
യോഗത്തിനിടെ ഒരുപ്രതിനിധി സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനരീതികളെയും നയങ്ങളെയുംതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.
വിമര്‍ശനത്തിന് പിന്നാലെ ചിലര്‍ കൈയടിച്ച് പ്രതികരിച്ചു. ഈ കൂട്ടത്തില്‍ ഡോ. ഹന്ന യാസ്മിനും ഉള്‍പ്പെട്ടതായി പിന്നീട് ലഭിച്ച ദൃശ്യങ്ങളും മൊഴികളും അടിസ്ഥാനമാക്കി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
സംഭവത്തിനു പിന്നാലെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ താക്കീത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഒരു ഉന്നത ആരോഗ്യ ഉദ്യോഗസ്ഥയായിട്ടും പ്രത്യേകിച്ച് ജില്ലാകളക്ടറും എംഎല്‍എമാരും പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ ഇത്തരത്തിലുള്ള പ്രതികരണം കാണിക്കാനാവില്ലെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ നിലപാട്.
സര്‍ക്കാര്‍ വിമര്‍ശന പ്രസംഗത്തിന് കൈയടിച്ചതിന് താക്കീത്; രണ്ട് വര്‍ഷത്തിന് ശേഷം മലപ്പുറം ഡിഎംഒക്കെതിരെ നടപടി
യോഗനടപടികള്‍ അവസാനിച്ചുവെന്ന ധാരണയില്‍, യാത്രാക്ഷീണത്തിന്റെ സാഹചര്യത്തിലാണ് കൈയടി നടന്നത്. ഉദ്ദേശപൂര്‍വ്വമായ ഒന്നല്ല,’ എന്നാണ് ഡോ. ഹന്നയുടെ മൊഴി.
എന്നാല്‍ ഇത് വിശദീകരണമായി പരിഗണിക്കാമെങ്കിലും സര്‍ക്കാരിനെതിരെ നിലപാട് എടുക്കുന്ന രീതിയിലുള്ള യാതൊരു ശാരീരിക പ്രതികരണവും സര്‍വീസിലെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ഭരണകൂടം വ്യക്തമാക്കി.
ഇനിയും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പോടെയാണ് താക്കീത് നല്‍കിയിരിക്കുന്നത്.
വ്യക്തിപരമായ രാഷ്ട്രീയവിചാരങ്ങളോ നയപരമായ അഭിപ്രായങ്ങള്‍ ഏതു യോഗത്തിലും ഔദ്യോഗിക പദവിയിലൂടെ പ്രകടിപ്പിക്കുന്നതു സേവന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സംഭവം പുറത്തറിയിച്ചതോടെ സര്‍വീസിലെ സ്വതന്ത്രാഭിപ്രായപ്രകടനത്തിന്റെ പരിധികള്‍ വീണ്ടും ചര്‍ച്ചയിലായി.
ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളെയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ചൊല്ലി സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളും വാദപ്രതിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്.









