കട്ടപ്പന: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് പിന്തുണ നൽകുമെന്ന് കേരള ഡി.എം.കെ ഇടുക്കി ജില്ലാ ഘടകം. ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് ഡി.എം.കെയും പ്രവർത്തിക്കുന്നത്. മണ്ഡലത്തിൽ ഡിം.എം.കെയ്ക്ക് 65,000 വോട്ടുകളുണ്ട്. വിജയ സാധ്യത കൂടുതൽ ജോയ് സ് ജോർജിനാണ്. ഇടത് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം ഉയർത്താനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. പീരുമേട്, ഉടുമ്പൻചോല, ദേവികുളം നിയോജക മണ്ടലങ്ങളിലാണ് പാർട്ടിക്ക് കൂടുതൽ വേരോട്ടമുള്ളതെന്ന് നേതാക്കൾ പറഞ്ഞു.