web analytics

ബുള്ളറ്റുകളെ പേടിച്ചിട്ടില്ല പിന്നയല്ലേ സൈബര്‍ അറ്റാക്കിനെ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേജര്‍ രവി

കൊച്ചി: എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേജര്‍ രവി.

‘എംപുരാന്‍’ എന്ന സിനിമ മോശമാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല മറിച്ച് ചിത്രത്തില്‍ ദേശവിരുദ്ധത ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് മേജര്‍ രവി പറഞ്ഞു.

സിനിമ മോഹന്‍ലാല്‍ കണ്ടോ ഇല്ലയോ എന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ മറുപടിയില്‍ ഇല്ല, പിന്നെ താന്‍ നുണ പറഞ്ഞു എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത് – മേജര്‍ രവി ചോദിക്കുന്നു.

‘രണ്ട് ആരോപണങ്ങള്‍ ആണ് മേജര്‍ രവിക്ക് നേരെ വന്നിരിക്കുന്നത്. ഒന്ന് മോഹന്‍ലാല്‍ പടം കണ്ടിട്ടില്ല എന്ന് പറഞ്ഞത്, അത് ഞാന്‍ നുണ പറഞ്ഞതാണ് എന്നാണ് ഒരു ആരോപണം.

എന്നാൽആന്റണി പെരുമ്പാവൂര്‍ എന്താണ് പറഞ്ഞത് അവര്‍ കഥയൊക്കെ കേട്ടു, സിനിമ ചെയ്യാന്‍ തീരുമാനിച്ചു എന്നല്ലേ. കഥ കണ്ടു വായിച്ചു, ഞാനും ഒരു എഴുത്തുകാരന്‍ ആണ്, ഞാന്‍ എഴുതിയത് പലതും പിന്നെ മാറ്റും, പടം കാണല്‍ ആണ് മുഖ്യം, അപ്പൊ അത് വിട്ടേക്കണം

രണ്ടാമത്തെ ആരോപണം മല്ലിക ചേച്ചി പറഞ്ഞത്, ഞാന്‍ ചേച്ചിയുടെ മകനെ ഒറ്റപ്പെടുത്തി, പടം മോശമാണ് എന്നൊക്കെ പറഞ്ഞുവെന്ന കാര്യം. ഞാന്‍ എവിടെയാണ് പടം നന്നായില്ല എന്ന് പറഞ്ഞത്?

പടം കണ്ട് ഇറങ്ങി വന്നപ്പോള്‍ പറഞ്ഞത് ടെക്‌നിക്കലി ഫെന്റാസ്റ്റിക് എന്നാണ്, ഇപ്പോഴും ഞാന്‍ പറഞ്ഞതിൽ തന്നെ നില്‍ക്കുന്നു, പക്ഷേ പടത്തില്‍ രാജ്യദ്രോഹപരം ആയിട്ടുള്ളത് സിനിമയിൽ ഉണ്ടെന്ന് ഞാന്‍ അപ്പോഴും പറഞ്ഞു, ഇപ്പോഴും പറയുന്നു.

പിന്നെ പടം കണ്ടിറങ്ങിയപ്പോള്‍ തന്നെ അതിനെക്കുറിച്ച് പറയാത്തത് ഞാന്‍ ആയി ഒരു നെഗറ്റീവ് പറയേണ്ട എന്ന് വിചാരിച്ചിട്ടാണ്. പക്ഷേ ജനങ്ങള്‍ ഇളകി. ഇപ്പോഴും ഞാന്‍ അതിനെക്കുറിച്ച് അധികം പറഞ്ഞിട്ടില്ല. പിന്നെ പടം കൊള്ളില്ല എന്ന് എവിടെയാണ് ഞാന്‍ പറഞ്ഞത്? എവിടെയെങ്കിലും കാണിച്ചു തരാന്‍ പറ്റുമോ?.

ഇതൊക്കെ പറഞ്ഞ് എനിക്ക് മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യമില്ല. 1994 മാര്‍ച്ച് 13 മുതലുള്ള ബന്ധമാണ് മോഹൻലാലുമായി. പടം ചെയ്താലും ഇല്ലെങ്കിലും അത് അവിടെ തന്നെ കാണും, അത് മരിക്കുന്നതു വരെ അതുപോലെ നില്‍ക്കുകയും ചെയ്യും.

‘കീര്‍ത്തിചക്ര’ എന്ന സിനിമ ചെയ്ത് എന്നെ മേജര്‍ രവി ആക്കിയത് മോഹന്‍ലാലാണ്, അത് ആന്റണി പെരുമ്പാവൂര്‍ ഒന്നും നിർമിച്ചതല്ല, അത് നിര്‍മിച്ചത് ആര്‍ ബി ചൗധരി സാറാണ്, എനിക്ക് അവര്‍ രണ്ടുപേരോടും കടപ്പാടുണ്ട്.

അത് ഞാന്‍ എന്നും കാണിച്ചിരിക്കും. മേജര്‍ രവി മോഹന്‍ലാലിന്റെ ചങ്ക് ആണ്. മോഹന്‍ലാലിന് വേണ്ടെങ്കിലും ഇല്ലെങ്കിലും
‘എംപുരാന്‍’ കണ്ടിറങ്ങിയപ്പോള്‍ തന്നെ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.

പക്ഷേ ഒരു സിനിമ ഇറങ്ങിയ ഉടനെ തന്നെ അതിനെക്കുറിച്ച് നെഗറ്റീവ് പറയാന്‍ കഴിയില്ല. സിനിമയില്‍ സത്യാവസ്ഥകളെ മറച്ചുപിടിച്ചുകൊണ്ട് പകുതി മാത്രം പറഞ്ഞിട്ട് ഒരു വിവാദം ഉണ്ടാക്കിയതല്ലേ, അതുകൊണ്ടല്ലേ ജനങ്ങള്‍ ഇളകി സംസാരിക്കുന്നത് ?

അപ്പോൾ സിനിമയില്‍ പ്രശ്‌നം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സിനിമ കൊള്ളില്ല എന്നല്ല. ഇന്നും നിങ്ങള്‍ക്ക് മോഹന്‍ലാല്‍ പടം കണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ആന്റണി പെരുമ്പാവൂരില്‍ നിന്ന് ഒരു ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ, ഇല്ല എന്നാണ് ഉത്തരം.’മേജര്‍ രവിയുടെ വാക്കുകള്‍.

‘ഞാനൊരു രാഷ്ട്രവാദിയാണ്…. രാഷ്ട്രീയവാദിയല്ല. എംപുരാനില്‍ നിറയെ രാജ്യവിരുദ്ധതയുണ്ട്. ഗോധ്രയെന്ന് പറഞ്ഞാല്‍ എന്താണ്?. ഹിന്ദുക്കള്‍ പോയിട്ട് മുസ്ലീങ്ങളെ കൊല്ലുന്നു എന്നുമാത്രം കാണിച്ചാല്‍ എന്താവും സ്ഥിതി?.

നമ്മുടെ നാട്ടിൽ മനഃസമാധാനത്തോടെ ജീവിക്കുകയാണ് ഹിന്ദുക്കളും മുസ്ലീങ്ങളും. എന്നാല്‍ 20 വയസുള്ള ഒരു കുട്ടി കാണുന്നത് ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊല്ലുന്നതാണ്. വെറുതെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ലക്ഷ്യം.

എന്റെ ഒരു സിനിമയിലും രാജ്യവിരുദ്ധത ഇല്ല. എന്റെ സിനിമയില്‍ ഏതെങ്കിലും ഒരു ജാതിയെയോ മതത്തെയോ രാഷ്ട്രീയത്തയോ മോശമാക്കി ഇതുവരെ ചിത്രീകരിച്ചിട്ടില്ല.

കീര്‍ത്തിചക്രയില്‍ മുസ്ലീങ്ങളെ വില്ലന്‍മാരാക്കി എന്ന് ചിലര്‍ അടുത്തിടെ പറയുന്നത് കേട്ടു. കശ്മീരിലും ബലൂചിസ്ഥാനിലുമുള്ള വില്ലന്‍മാര്‍ ചെയ്യുന്നതിന് എനിക്ക് എന്റെ അച്ഛന്റെ പേര് അവര്‍ക്ക് ഇട്ടുകൊടുക്കാന്‍ പറ്റില്ല.

അവിടെ മുസ്ലീമിന്റെ പേര് തന്നെയായിരിക്കും വരിക. അതിന്റെ പേരില്‍ ഒരുപ്രശ്‌നവും ഉണ്ടായിട്ടില്ല, ഇപ്പോ അതൊക്കെ ചൊറിയന്‍മാരാണ് ചെയ്യുന്നത്’ – മേജര്‍ രവി പറഞ്ഞു. ബുള്ളറ്റുകളെ പേടിച്ചിട്ടില്ല പിന്നയല്ലേ സൈബര്‍ അറ്റാക്കെന്നും രവി പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും പിഎം ശ്രീ വിവാദത്തില്‍...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു തൃശൂർ:...

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പ്രാധാന്യവും

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തൃശൂർ:...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

Related Articles

Popular Categories

spot_imgspot_img