മുഖ്യമന്ത്രിക്കും നവകേരള യാത്രയ്ക്കുമെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബി ജെ പി അംഗം രഞ്ജിത്ത്. തന്റെ ശരീരത്തിൽ മുഴുവൻ വെള്ള പെയിന്റടിച്ചാണ് രഞ്ജിത്തിന്റെ പ്രതിഷേധം. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് വേറിട്ട പ്രതിഷേധം നടത്തിയത്. തലയും മുടിയും അടക്കം വെള്ള പെയിന്റടിച്ചതിന് പുറമേ വെള്ള വസ്ത്രവും ധരിച്ചാണ് പ്രതിഷേധിക്കുന്നത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്നു പോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെളളയടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. താൻ കറുപ്പ് നിറത്തിലുള്ള ആളാണെന്നും കറുപ്പ് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിനെ ഭയന്നാണ് വെളളപ്പെയിന്റ് അടിച്ചതെന്നും രഞ്ജിത്ത് പറയുന്നു.