web analytics

100 കോടി ചെലവഴിച്ചിട്ടും നഷ്ടത്തിൽ! ധനുഷ് ചിത്രം ‘ഇഡ്ലി കടൈ’ ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ ഒക്ടോബർ 29 മുതൽ

ഇഡ്ലി കടൈ ഒടിടിയിൽ

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ‘ഇഡ്ലി കടൈ’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ 29 മുതൽ നെറ്റ്ഫ്‌ളിക്‌സ്‌ വഴി പ്രദർശനത്തിന് ലഭ്യമാകും.

നിത്യ മേനൻ നായികയായെത്തിയ ഈ ചിത്രത്തിൽ ശാലിനി പാണ്ഡേയും പ്രധാന കഥാപാത്രമായി എത്തുന്നു.

എസ്ഐ 4 തവണ ബലാത്സംഗം ചെയ്തെന്ന് കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ്; വനിതാ ഡോക്ടർ ജീവനൊടുക്കി

100 കോടി ബഡ്ജറ്റിൽ നിന്നു നഷ്ടത്തിലേക്ക്

കോയിമോയി റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ബഡ്ജറ്റ് ₹100 കോടി ആയിരുന്നു.

വണ്ടർബാർ ഫിലിംസും ഡോൺ പിക്ചേഴ്സും ചേർന്ന് ധനുഷും ആകാശ് ഭാസ്കരനും നിർമ്മിച്ച ചിത്രം ബോക്‌സ് ഓഫീസിൽ മിതമായ പ്രതികരണമാണ് നേടിയത്.

ഇന്ത്യയിലെ ഓപ്പണിംഗ് കളക്ഷൻ ₹10 കോടി കടന്നുവെങ്കിലും ആഗോളതലത്തിൽ മൊത്തം കളക്ഷൻ ₹71.27 കോടി മാത്രമാണ്.

‘കാന്താര ചാപ്റ്റർ 1’ റിലീസിനൊപ്പം കടുത്ത മത്സരം

തിയേറ്ററുകളിൽ ഒക്ടോബർ 1ന് റിലീസ് ചെയ്ത ചിത്രം വൻ പ്രതീക്ഷകളോടെ എത്തിയെങ്കിലും, ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.

സിനിമയുടെ റിലീസ്‌ സമയത്ത് ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ പാൻ ഇന്ത്യൻ ഹിറ്റായി മാറിയിരുന്നു. അതിനാൽ ‘ഇഡ്ലി കടൈ’ക്ക് വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചില്ല.

സാങ്കേതിക മികവുകൾ

ചിത്രത്തിന്റെ സംഗീതം ജി.വി. പ്രകാശ് കുമാർ നിർവ്വഹിച്ചപ്പോൾ ഛായാഗ്രഹണം കിരൺ കൗശിക് ആണ് ചെയ്തത്.

എഡിറ്റിംഗ് പ്രസന്ന ജി.കെ, ആക്ഷൻ പി.സി. സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്‌കർ, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് പ്രവീൺ ഡി, മേക്കപ്പ് ബി. രാജ, സ്റ്റിൽസ് തേനി മുരുകൻ, പിആർഒ റിയാസ് കെ അഹമ്മദ് എന്നിവരാണ് നിർവ്വഹിച്ചത്.

ധനുഷ് സംവിധാനം ചെയ്ത ചിത്രങ്ങള്‍

‘പ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി എത്തിയത്, സിനിമയെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരുന്നു.

ധനുഷ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് നിലവ്ക്ക് എന്‍ മേല്‍ എന്നഡി കോപം. എന്നാല്‍ സിനിമക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നില്ല

English Summary:

Dhanush’s self-directed and written film “Idli Kadai,” co-starring Nithya Menen and Shalini Pandey, failed to recover its ₹100 crore budget despite its high expectations. Released alongside “Kantara Chapter 1,” the film struggled at the box office, earning only ₹71.27 crore globally. Produced under Wunderbar Films and Don Pictures, it will now premiere on Netflix from October 29 onwards.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ കൊച്ചി: വലതുവശത്തെ കള്ളൻ...

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം; ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും കാർ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം വിദേശമണ്ണിൽ മലയാളി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട്...

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'ടോൾ' ഏർപ്പെടുത്താൻ ഇറാൻ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന...

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു തിരുവനന്തപുരം: കവടിയാർ കൊട്ടാരംയിൽ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി; ‘കളിയാട്ട’ത്തിലൂടെ സിനിമയിൽ സജീവമായ കരുത്തുറ്റ നടൻ

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി പ്രശസ്ത നടനും...

Related Articles

Popular Categories

spot_imgspot_img