കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; ലൈറ്റുകൾ എത്തിച്ച് രാത്രിയും പരിശോധന; അർജുനെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുന്നു

ബംഗളൂരു: കർണാടകയിയെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുന്നു.Desperate efforts to find Arjun continue

കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. നേവിയും എൻഡിആർഎഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചില്‍ തുടരുകയാണ്.

മെറ്റൽ ഡിറ്റക്ടർ ഉപയോ​ഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. ജിപിഎസ് സി​ഗ്നൽ കിട്ടിയ സ്ഥലത്തെ മണ്ണ് നീക്കിയാണ് പ്രധാന പരിശോധന. 

റഡാർ ഉപയോ​ഗിച്ചു പരിശോധന നടത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

അർജുനക്കം അഞ്ച് വാഹനങ്ങളിലായി 10 പേർ മണ്ണിനടിയിൽ തന്നെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നി​ഗമനം. 

മണ്ണിടിച്ചിലിനെ തുടർന്നു ലോറി സമീപത്തെ ​ഗം​ഗാവലി പുഴയിലേക്ക് പോയിട്ടുണ്ടോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ അതു നീങ്ങി.

അവസാനം ജിപിഎസ് ലൊക്കേഷൻ ലഭിച്ചയിടത്തെ മണ്ണു നീക്കിയാണ് ഇപ്പോഴത്തെ പരിശോധന. കനത്ത മഴയും രക്ഷാപ്രവർത്തനം ഇടക്കിടെ തടസപ്പെടുത്തുന്നുണ്ട്. 

കാസർക്കോട് നിന്നു മോട്ടോർ വാഹന വകുപ്പിന്റെ നാല് ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഇവരും പങ്കാളികളാകും.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img