വധശിക്ഷ വിധിച്ചിട്ടെന്ത് കാര്യം? ശിക്ഷ നടപ്പിലാക്കാതെ കേരളം, തൂക്കുകയർ കാത്ത് 36 പ്രതികൾ; ടി പി കേസിലൂടെ വധശിക്ഷ വീണ്ടും ചർച്ചയാകുമ്പോൾ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി ഉയർത്തിയതോടെ കേരളത്തിൽ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം വീണ്ടും ചർച്ചയാവുകയാണ്. കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാതെ പകരം ശിക്ഷാവിധി ഉയർത്തുകയാണ് ഹൈക്കോടതി ചെയ്തത്. ശിക്ഷ വിധിച്ചിട്ടും നടപ്പിലാക്കാത്തതിനാൽ തന്നെ കേരളത്തിൽ വധശിക്ഷ വിധിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു.

സംസ്ഥാനത്ത് വിവിധ കേസുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത് 36 തടവുകാർ. ഏറ്റവുമൊടുവിൽ വധശിക്ഷ ലഭിച്ചത് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കാണ്. ക്രൂര കൊലപാതികൾക്ക് വധശിക്ഷ ലഭിക്കുന്നത് ആശ്വാസകരമാണെങ്കിലും അവ നടപ്പിലാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. കേരളത്തിൽ അവസാനമായി ഒരു വധശിക്ഷ നടന്നതാവട്ടെ 1991 ലും.

കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചാലും അത് നടപ്പിലാക്കാൻ കടമ്പകൾ ഏറെയാണ്. വധശിക്ഷ റദ്ദാക്കാൻ പ്രതികള്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാം. അപ്പീല്‍ സുപ്രീംകോടതി വരെ തള്ളിയാലും രാഷ്ട്രപതിയുടെ മുന്‍പില്‍ ദയാഹര്‍ജിയുമായി എത്താം. പോക്സോ കേസിലാകട്ടെ പോക്സോ കോടതി വിധി ഹൈക്കോടതി ശരിവെക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി വിചാരണക്കോടതിയിൽ നിന്നുള്ള രേഖകൾ ഹൈക്കോടതിയിലേക്ക് കൈമാറും. അതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതിയെയടക്കം കേട്ടുവേണം തീരുമാനമെടുക്കാൻ. ഇതിനിടെ പ്രതിയുടെ അപ്പീലും കോടതിയിലെത്തിയാൽ അതും കേൾക്കണം. വധശിക്ഷ നടപ്പാക്കാൻ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷനടക്കം (ശിക്ഷ ലഘൂകരണ അന്വേഷണം) നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പിന്നീട് പിന്നീട് ഏകാന്ത തടവാണ്. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പൂര്‍ണ ആരോഗ്യം ഉറപ്പാക്കിയത് മാത്രമേ വധശിക്ഷ നടപ്പിലാക്കൂ. ദയാഹര്‍ജി തള്ളുന്നതുവരെ മറ്റുതടവുകാരെ പോലെതന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേയും പരിഗണിക്കുന്നത്. ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം താമസിപ്പിക്കും. ജോലികള്‍ ചെയ്യണം. എന്നാല്‍ പരോള്‍ ലഭിക്കില്ല.

ഏറ്റവും ഒടുവില്‍ 1991 റിപ്പര്‍ ചന്ദ്രനാണ് തൂക്കിലേറിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലായിരുന്നു ശിക്ഷ. പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാം, ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ശിക്ഷ കാത്ത് കഴിയുകയാണ്.

നിലവിൽ തിരുവനന്തപുരം, കണ്ണൂർ സെൻട്രൽ ജയിലുകളിൽ മാത്രമാണ് തൂക്കുമരമുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്. കേരളത്തില്‍ ഇതുവരെ 26 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. വധശിക്ഷ നടപ്പിലാക്കാൻ ഒരു ജയിലിലും സ്ഥിരം ആരാച്ചാര്‍ ഇല്ല എന്നതാണ് മറ്റൊരു വിഷയം. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് പ്രതിഫലം.

 

Read Also: ചൂടിന് ആശ്വാസമേകാൻ അടുത്ത മാസം പകുതിയോടെ വേനൽമഴ എത്തും

 

 

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ! മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

Related Articles

Popular Categories

spot_imgspot_img