കേരള തീരത്ത് ഉയർന്ന ലെവലിൽചക്രവാതചുഴി; അടുത്ത 24 മണിക്കൂർ നിർണായകം
തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടാകാനിരിക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.
അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്രാപിക്കുമെന്നും, അതേ സമയം ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദ്ദ രൂപീകരണ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള തീരത്ത് ഉയർന്ന ലെവലിൽചക്രവാതചുഴി; അടുത്ത 24 മണിക്കൂർ നിർണായകം
കേരള തീരത്തിനു സമീപം അറബിക്കടലിൽ ചക്രവാത ചുഴി (Cyclonic Circulation) നിലനിൽക്കുന്നതും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ഒറ്റപ്പെട്ട അതിശക്തമായ മഴ (115.6 – 204.4 മില്ലിമീറ്റർ) ലഭിക്കാനുള്ള സാധ്യതയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
20 ഒക്ടോബർ 2025: ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്
22 ഒക്ടോബർ 2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
23 ഒക്ടോബർ 2025: കോഴിക്കോട്, വയനാട്
24 ഒക്ടോബർ 2025: കണ്ണൂർ, കാസറഗോഡ്
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ഒറ്റപ്പെട്ട ശക്തമായ മഴ (64.5 – 115.5 മില്ലിമീറ്റർ) ലഭിക്കാനുള്ള സാധ്യതയുള്ള ജില്ലകൾ:
20 ഒക്ടോബർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്
21 ഒക്ടോബർ: സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലും
22 ഒക്ടോബർ: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
23 ഒക്ടോബർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്
24 ഒക്ടോബർ: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
കാലാവസ്ഥാ പ്രതിഭാസങ്ങൾ
അറബിക്കടൽ: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) മാറാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടൽ: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ന്യൂനമർദ്ദ പാത്തി: അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടൽ വരെയായി നീളുന്ന ന്യൂനമർദ്ദ പാത്തി കേരളത്തിലെ മഴയുടെ തീവ്രത വർധിപ്പിക്കുന്ന ഘടകമാണ്.
മഴയുടെ സ്വഭാവം
ഒക്ടോബർ 20 മുതൽ 24 വരെ:
ഒറ്റപ്പെട്ട ശക്തമായ മഴ
ഇടിമിന്നലോടുകൂടിയ മഴ
ചിലയിടങ്ങളിൽ അതിശക്തമായ മഴ
കേരളത്തിൽ അഞ്ചു ദിവസം കൂടി വ്യാപകമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.









