തിരുവനന്തപുരം: വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് എതിരെ സൈബർ ആക്രമണം. മേയറുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ ആണ് എത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമായി നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നഗരസഭാ സെക്രട്ടറി പരാതി നൽകി.
മേയർ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം വ്യാപകമായത്.
Read Also: കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം; 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്ക്