കൊച്ചി: വേങ്ങൂരിലെ മഞ്ഞപ്പിത്തബാധയില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദ്ദേശം. ജില്ലാ കളക്ടർ മൂവാറ്റുപുഴ ആര്‍.ഡി.ഒയ്ക്ക് നിര്‍ദേശം നല്‍കി.
ഏപ്രില്‍ 17-നാണ് വെങ്ങൂര്‍ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തില്‍ മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് 19-ാം തീയതി പത്താം വാര്‍ഡിലും പന്ത്രണ്ടാം വാര്‍ഡിലും രണ്ടു പേര്‍ക്ക് വീതം കൂടി രോഗബാധ സ്ഥിരീകരിച്ചു. അതോടെയാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയം ഉണ്ടായതും അതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ തുടങ്ങിയതും. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവര്‍ക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.