web analytics

മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം: ഒരു ദിവസത്തിനുള്ളിൽ എത്തിയത് രണ്ട് ലക്ഷത്തിലധികം ആളുകൾ

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ സാന്താ മരിയ മാഗിയോർ ബസിലിക്കയിലേക്ക് വിശ്വാസികളുടെ പ്രവാഹം. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിഞ്ഞ സാഹചര്യത്തിലും ശവകുടീരത്തിനരികിൽ വിശ്വാസികളുടെ നീണ്ട നിര കാണാം.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച രാവിലെ നടന്ന പ്രത്യേക ബലിയിൽ മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്.

ജീവിതത്തിലുടനീളം നിലപാടുകൾ ഉറക്കെ പറഞ്ഞ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഒരു നോക്ക് കാണാൻ പലർക്കും നീണ്ട നിരയിൽ അൽപ്പനേരമെങ്കിലും കാത്തുനിൽക്കേണ്ടി വന്നു.

പൂർവികരുടെ നാട്ടിൽ നിന്നെത്തിച്ച മാർബിളിൽ തീർത്ത കല്ലറയുടെ പുറത്ത് ഫ്രാൻസിസ് എന്ന പേര് മാത്രം അടയാളപ്പെടുത്തിയ ശവകുടീരത്തിനരികിലൂടെ നടന്ന് നീങ്ങുമ്പോൾ സ്‌നേഹത്തിന്റെ ഭാഷയിൽ ജീവിക്കാൻ പഠിപ്പിച്ചതിന് നന്ദിയർപ്പിക്കുകയാണ് വിശ്വാസികൾ.

ശനിയാഴ്ചയാണ് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ മാർപാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.

ജീവതിത്തിലുടനീളം ലാളിത്യം ഉയർത്തിപിടിച്ച ആ മഹാ മനുഷ്യന്റെ ശവകുടീരം കാണാൻ സാന്താ മരിയ മാഗിയോർ ബസിലിക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

ഏറ്റവും ലളിതമായ രീതിയിൽ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് മാർപാപ്പ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

കല്ലുകൾ പതിച്ച സ്വർണകിരീടം ഗുരുവായൂരപ്പന്; വഴിപാടുമായി തൃശൂരിലെ വ്യവസായി

കല്ലുകൾ പതിച്ച സ്വർണകിരീടം ഗുരുവായൂരപ്പന്; വഴിപാടുമായി തൃശൂരിലെ വ്യവസായി ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി...

നീതി കിട്ടാൻ മക്കളെയും കൊണ്ട് തെരുവിലിറങ്ങേണ്ടി വന്നു; കിളിമാനൂർ അപകടത്തിൽ ഒടുവിൽ നടപടി, എസ്.എച്ച്.ഒ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ ദാരുണ അന്ത്യത്തിന് കാരണമായ വാഹനാപകടക്കേസിൽ പ്രതികളെ സംരക്ഷിക്കാൻ...

‘സ്വകാര്യ ആവശ്യങ്ങൾ സ്വകാര്യമായി നിർവഹിക്കുക, ഇവിടെ ചെയ്‌താൽ ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ്

കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ് തൃശൂർ ∙ കമിതാക്കൾക്ക് വിചിത്രവും...

മൂന്നുലക്ഷം രൂപയുടെ 100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി

100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി കോവളം ലൈറ്റ്ഹൗസ് ബീച്ച്...

Related Articles

Popular Categories

spot_imgspot_img