web analytics

ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് നൽകിയത് ഭീതി പടർത്തുന്ന ദൃശ്യങ്ങൾ; ചലച്ചിത്ര അക്കാദമിയിൽ വീണ്ടും വിവാദം

തിരുവനന്തപുരം: ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് ചലച്ചിത്ര അക്കാദമി നൽകിയ ഷോട്ട് ഫിലിമിലെ ദൃശ്യങ്ങൾക്കെതിരെ കടുത്ത വിമർശനം.

ചലച്ചിത്ര ആസ്വാദന ശിൽപശാലയിൽ പങ്കെടുക്കുന്നതിനായി ആസ്വാ​ദന കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് നൽകിയ ദൃശ്യങ്ങൾ ഭീതി പടർത്തുന്നതാണ് എന്നാണ് വിമർശനം. ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രം​ഗത്തെത്തിയതോടെയാണ് വിവാദമായത്.

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകിയ ഷോർട്ട് ഫിലിമിലെ ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

ലോകപ്രശസ്ത സംവിധായകന്റെ ഷോർട്ട് ഫിലിമാണ് വിദ്യാർത്ഥികൾക്ക് ആസ്വാദനക്കുറിപ്പെഴുതാൻ അക്കാദമിയുടെ വെബ്സൈറ്റ് വഴി ലഭ്യമാക്കിയതെന്ന് ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.

എന്നാൽ വാർത്ത വന്നപ്പോഴാണ് വിഷയം ശ്രദ്ധയിൽപ്പെട്ടതെന്ന് ചലച്ചിത്ര അക്കാ​ദമി അധ്യക്ഷൻ പ്രേം കുമാർ പറഞ്ഞു.

വേൾഡ് ക്ലാസിക്കിൽ ഉൾപ്പെടുന്ന കുറേ സിനിമകൾ കൊടുത്തിരുന്നു. അത്തരത്തിൽ ഒന്നാണ് ഇതും. യുദ്ധ വിരുദ്ധ സന്ദേശം നൽകുന്ന ഒരു സിനിമയാണ് ഇത്.

പക്ഷേ വർത്തമാനകാല പശ്ചാത്തലത്തിൽ കുട്ടികൾക്ക് ഇത്തരം സിനിമ നൽകുന്നതിൽ വ്യക്തിപരമായി തനിക്ക് താൽപ്പര്യമില്ല.

അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാ​ദമി അധ്യക്ഷൻ പ്രേം കുമാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img