ജലവൈദ്യുത പദ്ധതിക്ക് പാറപൊട്ടിക്കൽ: സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം:
ഇടുക്കിയിൽ അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കൽ ആരംഭിച്ചതോടെ സമീപത്തെ വീടുകൾക്ക് വിള്ളലെന്ന് ആക്ഷേപം.
അടിമാലിക്കടുത്ത് വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടിക്ക് സമീപം അഞ്ചാം വാർഡിൽ പെട്ട ജനങ്ങളാണ് പരാതിയുമായി രംഗത്ത് വന്നത്. പാറപൊട്ടിക്കൽ തുടങ്ങിയതോടെ സമീപത്തെ പല വീടുകൾക്കും വിള്ളലുണ്ടായി.
കോപ്പിയടിച്ച് പിടിച്ചതിന് പീഡനക്കേസിൽ കുടുക്കി
വലിയ സ്‌ഫോടനമാണ് പാറ പൊട്ടിക്കാൻ നടത്തുന്നത്. സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടാകാത്ത തരത്തിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാറ പൊട്ടിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എന്നാൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ചെലവ് കൂടുതലാണെന്ന് കരാറുകാർ പറഞ്ഞതായി നാട്ടുകാർ പറയുന്നു. നൂറുകണക്കിന് വീടുകളും റിസോർട്ടുകളും പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
ഇനിയും പാറപൊട്ടിക്കൽ തുടർന്നാൽ എതിർക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർ സ്‌ഫോടന ശബ്ദം കേട്ട് പേടിക്കുന്നു. ജനങ്ങൾക്ക് പ്രശ്‌നമില്ലാത്ത രീതിയിൽ പദ്ധതി നടപ്പാക്കിയിലെല്ങ്കിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.