തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിൽ. കടയിൽ കയറി അതിക്രമം കാണിച്ചതിനാണ് നടപടി. സ്ത്രീകളേയും കുട്ടിയേയും കൈയേറ്റം ചെയ്തതായും പരാതിയിലുണ്ട്.CPM Thiruvananthapuram District Panchayat member Vellanadu Shashi arrested
ആര്യനാട് പൊലീസാണ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ ‘ഊണ് റെഡി’ എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അരുൺ എന്നയാളുടെ കടയിലായിരുന്നു സംഭവം.ശശി ഉൾപ്പെട്ട കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ബോര്‍ഡ് മാറ്റാൻ വെള്ളനാട് ശശി ആവശ്യപ്പെട്ടെന്നും കയടുമയും കുടുംബാംഗങ്ങളും എതിര്‍ത്തതും വാക്ക് തര്‍ക്കത്തിനിടയാക്കി. മൊബൈലിൽ ദൃശ്യം പകര്‍ത്തിയ കുട്ടിയുടെ കയ്യിലിരുന്ന ഫോൺ തട്ടിത്തെറിപ്പിച്ചതോടെ തര്‍ക്കം കയ്യാങ്കളിയായി.
കുട്ടിയും കുടുംബാംങ്ങളും ചികിത്സ തേടി. ആരേയും അതിക്രമിച്ചിട്ടില്ലെന്നും സ്കൂട്ടറിന്‍റെ താക്കോൽ കടയുടമയും സംഘവും കൈക്കലാക്കിയതാണ് ചോദ്യം ചെയ്തതെന്നുമാണ് വെള്ളനാട് ശശി പറയുന്നത്.
ഇരുപക്ഷവും പരാതിയുമായി ആര്യനാട് പൊലീസിനെ സമീപിച്ചിരുന്നു. കോണ്‍ഗ്രസുകാരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു. അടുത്തിടെയാണ് കോൺഗ്രസിൽ നിന്ന് മാറി വെള്ളനാട് ശശി സിപിഎം അംഗത്വം സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച് ജയിച്ചതും.