web analytics

വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസിലാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.(CPM General Secretary Sitaram Yechury passes away)

32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംമായിരുന്നു അദ്ദേഹം. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12 ന് ചെന്നൈയിൽ യച്ചൂരി സീതാരാമ റാവു ജനിച്ചത്.

പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദര രാമ റെഡ്‌ഡിയിൽനിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കു ശേഷം ആന്ധ്രയിൽനിന്നു സിപിഎം ജനറൽ സെക്രട്ടറിയായ നേതാവാണ് യച്ചൂരി. 1984 ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി. പിറ്റേ വർഷം കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ കൊച്ചി:...

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബെൽഫാസ്റ്റ്...

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ;...

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

ഇന്‍ഷുറന്‍സ് തുകയ്ക്കായി പാമ്പിനെ ആയുധമാക്കി പിതാവിനെ കൊലപ്പെടുത്തി; മക്കള്‍ പിടിയില്‍

ചെന്നൈ:ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാനുള്ള അത്യന്തം ക്രൂരമായ പദ്ധതിയുടെ ഭാഗമായി സ്വന്തം പിതാവിനെ...

Related Articles

Popular Categories

spot_imgspot_img