എറണാകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവ് പി രാജു അന്തരിച്ചു

കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു മുൻ എൽ എൽ എ അന്തരിച്ചു . ഇന്ന് പുലർച്ചേ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .

രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു .
ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും .

തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എം എൽ എ പടിയിലെ വസതിയിലേക്ക് കൊണ്ടു പോകും .

വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
എ ഐ എസ് എഫിലൂടെ പൊതു രംഗത്ത് എത്തിയ രാജു എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ,1996 വർഷങ്ങളിൽ പറവൂരിൽ എം എൽ എ ആയിരുന്നു.

രണ്ടു തവണ സി പി ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറാണ്.

വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.
ഭാര്യ: ലതിക
മകൾ : സിന്ധു കരുനാഗപ്പള്ളി എസ് വി എച്ച് എസ് സ്കൂളിൽ അധ്യാപികയാണ്.
മരുമകൻ : ഡോ ജയ കൃഷ്ണൻ ,കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്കിൽ ഡോക്ടർ

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img