ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്തെ തോല്‍വിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ. വകുപ്പുകളിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടത് കിട്ടുന്നില്ല. മാവേലി സ്റ്റോറിലെ പാളിച്ചയും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു.
സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നത് വലിയ അഴിമതിയാണ്. ഇതും തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്നും ശിവരാമന്‍ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലമെന്നാണ് മുതിര്‍ന്ന നേതാവ് ദിവാകരന്റെ പ്രതികരണം.
പെന്‍ഷന്‍ മുടങ്ങിയതും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ന്യൂനതയുണ്ടാക്കി. രാജ്യസഭ സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അവകാശപ്പെട്ടത് വേണ്ടന്ന് വയ്ക്കാനാകില്ലയെന്നും സി ദിവാകരന്‍ പറഞ്ഞു.
Read More: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ജീവനൊടുക്കി ലോട്ടറി ഏജന്റ്
Read More: ഉച്ചയുറക്കത്തിനിടെ കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിച്ചു; യുവാവിന് ദാരുണാന്ത്യം
Read More: ഇനി കളി മാറും മോനെ… ഗൂഗിൾ മാപ്പിൽ വമ്പൻ മാറ്റങ്ങൾ; അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും !